ഒരു ഹെലികോപ്റ്ററില്‍ സച്ചിന്‍ ടെണ്ടുല്‍കര്‍,
പ്രധാന മന്ത്രി, അബ്ദുല്‍ കലാം, ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര
ചെയ്യുന്നു., കൂടെ പൈലറ്റും .
വഴിക്ക് വെച്ച് എന്തോ കുഴപ്പം സംഭവിച്ചു. കോപ്റ്റര്‍ തകര്‍ന്നു വീഴും എന്ന അവസ്ഥയില്‍ എത്തി..
"ഇനി രക്ഷയില്ല കോപ്റ്റര്‍ തകരാന്‍ പോകുന്നു . എല്ലാവരും രക്ഷപ്പെട്ടോളൂ" പൈലട്റ്റ് പറഞ്ഞു..
അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് ചാടി.. ബാക്കിയുള്ള നാല് പേര്‍ക്കും കൂടി മൂന്നു പ
ാരച്യൂട്ട് മാത്രമേയുള്ളൂ..തര്‍ക്കമായി ആര് രക്ഷപ്പെടും.?
"ഞാന്‍ നല്ലൊരു ക്രിക്കെറ്റ് കളിക്കാരനാണ് , എനിക്ക് രാജ്യത്തിന് ഇനിയും
സംഭാവന നല്‍കാനുണ്ട് .,അതുകൊണ്ട് ഞാന്‍ രക്ഷപ്പെടുന്നു" എന്നും പറഞ്ഞു
സച്ചിനും ചാടി..
"ഇന്ത്യ കണ്ട ഏറ്റവും ബ്രില്ല്യന്റ് ആയ പി. എം
ആണ് ഞാന്‍ . എന്നില്‍ നിന്നും രാജ്യം ഇനിയും കൂടുതല്‍
പ്രതീക്ഷിക്കുന്നുണ്ട്., അത് കൊണ്ട് എനിക്കും രക്ഷപ്പെട്ടെ പറ്റൂ" എന്നും
പറഞ്ഞു മന്മോഹനും ചാടി..
അപ്പോള്‍ ശ്രീ അബ്ദുല്‍ കലാം കുട്ടിയെ
വിളിച്ചു പറഞ്ഞു "മകനെ .. നിന്നെ പോലുള്ള കുട്ടികളുടെ കയ്യിലാണ് ഇന്ത്യയുടെ
ഭാവി.. ഈ കിളവന് ഇനിയൊന്നും ചെയ്യാനില്ല.. അത് കൊണ്ട് മകന്‍
രക്ഷപ്പെട്ടോളൂ.."
അപ്പോള്‍ കുട്ടി പറഞ്ഞു.. "അല്ല സര്‍ നമുക്ക് രണ്ടാള്‍ക്കും രക്ഷപ്പെടാം "
കലാം :- "എങ്ങിനെ ? ആകെ മൂന്നു പാരച്യൂട്ട് അല്ലെ ഉണ്ടായിരുന്നുള്ളൂ ?"
കുട്ടി :- "അതെ സര്‍ , പക്ഷെ അല്പം മുമ്പ് ഇന്ത്യയുടെ ബ്രില്ല്യന്റ് ആയ
പ്രധാന മന്ത്രി പാരച്യൂട്ടിനു പകരം എന്റെ സ്കൂള്‍ ബാഗും തോളിലിട്ടാ
ചാടിയത് !!"